nani-srireddy-gif

തെലുങ്കുസിനിമയിലെ ജ്ഞാൻസി റാണിയെന്നാണ് രാം ഗോപാൽ വർമ്മ ശ്രീ റെഡ്ഡിയെ വാഴ്ത്തിയത്. തെലുങ്ക് സിനിമയിൽ ശ്രീ റെഡ്ഡി ഉയർത്തി വിട്ട ലൈംഗികാരോപണ കൊടുങ്കാറ്റിന് തെല്ലും ശമനമില്ല. സൂപ്പർ താരം നാനിക്കെതിരെ ശ്രീ റെഡ്ഡി ഉയർത്തി വിട്ട ലൈംഗികാരോപണങ്ങൾ വൻ തോതിൽ ചർച്ച ചെയ്യുകയും വിവാദങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ശ്രീ റെഡ്ഡിയെ പോലെ തരം താഴ്ന്ന പ്രതികരണങ്ങൾക്ക് താൻ തയ്യാറാല്ലെന്നും ഞാൻ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ആദ്യ പടിയായി വക്കീൽ നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നും നാനി പ്രതികരിച്ചിരുന്നു.

മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം. എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല– നാനി പറഞ്ഞു. 

എന്നാൽ അമ്പരിപ്പിക്കുന്ന പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി. അതെ നമുക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകാം. ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് സത്യമിടാമോ? എന്റെ ശാപം എന്നും നിനക്ക് ഉണ്ടാകും ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീക്കെതിരെ നാനി വക്കീല്‍ നോട്ടീസ് അയച്ചത്. ഇത് ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു

നാനിക്കൊപ്പമുള്ള തന്റെ നഗ്നചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് ശ്രീ റെഡ്ഡി ഭീഷണിപ്പെടുത്തിയിരുന്നു. 'നാനി+ ശ്രീ റെഡ്ഡി= ഡേര്‍ട്ടി പിക്ചര്‍... ഉടന്‍' ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നാനിയുടെ വിവാദ വിഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നാണ് നടിയോടടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികൾ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിച്ചിരുന്നു. 

nani-sri-reddy

നിങ്ങൾ യഥാർത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്. സ്ക്രീനിൽ നിങ്ങൾ പകർന്നാടുന്നതിനെക്കാൾ അതി മനോഹരമായി, എന്നാൽ അതെല്ലാം നിങ്ങളുടെ മുഖംമൂടിയാണ്. നിങ്ങൾ ഒരുപാട് സഹിച്ച് പടവെട്ടിയാണ് താരസിംഹാസനത്തിൽ എത്തിയതെന്ന് നിങ്ങൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ അതെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാനുളള അതിവൈകാരികമായ അഭിനയം മാത്രമാണ്. ഈയടുത്ത് നിങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു. ഇനി നിങ്ങൾ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങൾ ഒരുപാട് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു. അവരുടെ കണ്ണീർ ഇതു വരെ തോർന്നിട്ടില്ല. ദൈവം എല്ലാം അറിയുന്നുണ്ട്. അതിനുളള ശിക്ഷ നിങ്ങൾക്കു ലഭിക്കുക തന്നെ ചെയ്യുമെന്ന്  ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

നേരത്തെ തെലുങ്കിലെ നിര്‍മാതാക്കൾക്കും താരങ്ങൾക്കുമെതിരെ ലൈംഗിക ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. മുതിർന്ന നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന്‍റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടി  തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ചാനല്‍ചര്‍ച്ചയില്‍തുറന്നു പറഞ്ഞു. ഫിദ സംവിധായകന്‍ശേഖര്‍കമ്മുല, അല്ലു അര്‍ജുന്‍എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിന്റെ അവതാരകന്‍ നാനിയാണ്. നാനി ഇടപെട്ട് തന്നെ ഷോയില്‍ നിന്ന് പുറത്താക്കി എന്നാരോപിച്ചുകൊണ്ടാണ് നടി നാനിക്കെതിരെ ആദ്യമായി രംഗത്തെത്തിയത്.