biny-krishnakumar

ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഒറ്റഗാനത്തിലൂടെ തമിഴില്‍ തരംഗം തീര്‍ത്ത ഗായിക ബിന്നി കൃഷ്ണകുമാര്‍. എം.എസ്.സുബ്ബലക്ഷ്മി സംഗീതപുരസ്കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബിന്നി മനോരമ ന്യൂസിനോട് മനസുതുറക്കുന്നു.

 

മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലെ ഈ ഒരൊറ്റ പാട്ടാണ് കര്‍ണാടക സംഗീതജ്ഞയായ ബിന്നി കൃഷ്ണകുമാറിനെ ചലച്ചിത്ര വഴിയിലെത്തിച്ചത്. 

 

അമേരിക്കന്‍ മലയാളി ചിത്രമായ അവര്‍ക്കൊപ്പത്തില്‍ ആണ് മലയാളത്തില്‍ അവസാനം പാടിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായതോടെ, പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ലഭിച്ചത്.1989ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായതിന്റെ ഓര്‍മകളുണ്ട് മനസില്‍.