അമ്മമഴവില്ലിന്‍റെ വേദിയില്‍ നിര്‍ത്താതെ കരഘോഷത്തില്‍ മുങ്ങി കുറേ നേരം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളകിമറിഞ്ഞ നേരം. മലയാളത്തിന്‍റെ ഇതിഹാസതാരങ്ങള്‍ മലയാളത്തിന്‍റെയും പ്രിയങ്കരനായ സൂര്യയെയും ആനയിച്ച് വേദിയിലെത്തിയ നേരം. പലതുകൊണ്ടും ഗംഭീരാനുഭവമായ താരരാവിന് പകിട്ടേകിയ നിമിഷം.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നടുവില്‍ വിനയഭാരത്തോടെ സൂര്യ നിന്നു. ഇരുവരുടെയും കാല്‍തൊട്ടു വന്ദിച്ചു. ഇതിനിടയില്‍ മമ്മൂട്ടിയെ നോക്കി സൂര്യ പറഞ്ഞ ഡയലോഗ്. അത് സദസ്സിനെയാകെ ഇളക്കി മറിച്ചു. ‘എപ്പടി ഇവളവു അഴകാ ഇരുക്കീങ്കെ....?’ മമ്മൂട്ടിയെ നോക്കി ആവേശംവിടാതെ രണ്ടുവട്ടമാണ് സൂര്യ ആ ചോദ്യം ആവര്‍ത്തിച്ചത്. എങ്ങനെയാണ് ഈ സൗന്ദര്യമെന്ന ചോദ്യത്തിന് മുന്നില്‍ സ്വതസിദ്ധമായ ചമ്മലോടെ മമ്മൂട്ടി ചിരിച്ചൊഴിഞ്ഞു. പിന്നാലെ നടത്തിയ പ്രസംഗത്തില്‍ തമിഴ് സിനിമാലോകം മലയാളത്തോട് കാട്ടുന്ന ആദരവിനും സ്നേഹത്തിനും മമ്മൂട്ടി നന്ദി പറഞ്ഞു.
മറ്റൊരു സര്‍പ്രൈസ് കൂടി മമ്മൂട്ടിക്കായി സൂര്യ പൊട്ടിച്ചു. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മുപ്പത്തിയൊൻപതാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. സൂര്യ ഇക്കാര്യം ചടങ്ങിൽ വെളിപ്പെടുത്തി. മോഹൻലാലും സൂര്യയും േചർന്ന് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു.
റോജ കണ്ടത് നെഞ്ചിൽ കനലുമായി; മുത്തശ്ശിയെ കൊല്ലാൻ തോന്നി; നഷ്ടസൗഭാഗ്യത്തെക്കുറിച്ച് ഐശ്വര്യ
ചിരിപ്പിച്ച് അലാവുദ്ദീനും ഭൂതവും
അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തിയതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു, ആർപ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. സ്റ്റേഡിം ഇളകിമറിഞ്ഞ എന്‍ട്രി.
മമ്മൂട്ടി, മോഹൻലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹൻലാലിന്റെ മറുപടി. ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസൻ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി.
മമ്മൂക്ക എവിടെയെന്ന് ധര്‍മജന്‍; ഏത് മമ്മൂക്കയെന്ന് ദുല്‍ഖര്‍; വാപ്പിച്ചിയെ മറന്നെന്ന് പാഷാണം
മോഹന്‍ലാല്‍ യനായികമാരോടൊപ്പം ആടിത്തിമിര്‍ത്ത ഡാന്‍സ് ഐറ്റവും കയ്യടിനേടി. ഒരായുഷ്ക്കാലം മുഴുവൻ ഓർത്തു വയ്ക്കാവുന്ന ആഘോഷ രാവായിരുന്നു മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ‘മഴവില്ലഴകിൽ അമ്മ മെഗാഷോയിലൂടെ’ പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ആരാധകര്‍ പ്രത്യേക ബാനറുകളും ഫ്ലെക്സുകളുമായാണ് സ്റ്റേഡിയത്തില്‍ ഇടംപിടിച്ചത്.