മോഹൻലാലിന്റെ പലവിധ പാട്ടുകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ പത്നിക്കുവേണ്ടി നല്ലൊരു റൊമാന്റിക് ഗാനം ആലപിച്ചിരിക്കുകയാണ് ലാലേട്ടൻ. 

 

മലയാളത്തിലെ എവർ ഗ്രീൻ ഹിറ്റായ `ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം` എന്ന ഗാനമാണ് മോഹൻലാൽ പ്രിയപത്നിക്കായി തെരഞ്ഞെടുത്തത്. മോഹൻലാലിനൊപ്പം താളമേകി ചാൾസ് ആന്റണിയും ഒപ്പം കൂടി. ഗാനത്തിനുശേഷം ചടങ്ങിൽ പങ്കെടുത്തവർ കരഘോഷത്തോടെയാണ് മോഹൻലാലിനെ എതിരേറ്റത്.

 

ഇക്കഴിഞ്ഞ ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും മുപ്പതാം വിവാഹ വാർഷികം. സിനിമയ്ക്കകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നത്.

 

ലാലേട്ടന്റെ ഗാനം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.  തന്റെ മുപ്പതാം വിവാഹ വാർഷിക വേളയിൽ പ്രിയതമ സുചിത്രയ്ക്കു സമർപ്പിച്ചു കൊണ്ടായിരുന്നു ആ പ്രണയഗാനം മോഹൻലാൽ ആലപിച്ചത്.