എവിടെയും മറിയം മയമാണ്. ദുല്‍ഖറിനൊപ്പം ചെല്ലുന്നിടത്തെല്ലാം ക്യാമറക്കണ്ണുകളുടെ ഓമന. പിറന്നുവീണ അന്നുതൊട്ട് അവള്‍ക്ക് പിന്നാലെയുണ്ട് ഡിക്യു ആരാധകരുടെ കണ്ണ്. മലയാളത്തില്‍ ഇത്രമേല്‍ ശ്രദ്ധപതിഞ്ഞ മറ്റൊരു കുഞ്ഞ് അടുത്തെങ്ങും ഉണ്ടായിട്ടില്ല.
കുഞ്ഞിനെയുമെടുത്ത് ദുല്‍ഖര്‍ ഡാന്‍സ് ചെയ്യുന്ന മൊബൈല്‍ വിഡിയോ ചില മാധ്യമങ്ങള്‍ ആഘോഷമാക്കിയതിന് പിന്നാലെ അവള്‍ക്ക് ഇന്ന് പിറന്നാള്‍. ഫെയ്യ്ബുക്കില്‍ ദുല്‍ഖര്‍ മകള്‍ക്ക് ഹൃദയത്തിന്‍രെ ഭാഷയില്‍ ആശംസ നേര്‍ന്ന് പുതിയ ചിത്രത്തിനൊപ്പം കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞങ്ങളുടെ ജീവിതത്തിലെ സ്നേഹത്തിന് ഏറ്റവും സന്തോഷകരമായ ആദ്യ ജന്‍മദിനം ആശംസിക്കുന്നു. നിനക്ക് ഒരു വയസ്സായി എന്ന് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ. ജീവിതവും വീടും നിറയെ സന്തോഷവും സ്നേഹവും നിറയ്ക്കുന്ന നീ ഇപ്പോള്‍ തന്നെ ‘വലിയ’ ആളായിക്കഴിഞ്ഞു. മറിയം ബേബി, നിനക്ക് ഹാപ്പി ബര്‍ത്ത് ഡേ..!!’ ദുല്‍ഖര്‍ കുറിച്ചു. കുഞ്ഞിനൊപ്പം അമ്മയും ചിത്രത്തിലുണ്ട്.
ഞങ്ങടെ ജിന്നിന്റെ മാലാഖ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ എന്നും മറ്റും പറഞ്ഞ് ആരാധകരും ചിത്രം ആഘോഷമാക്കുകയാണ്.