മാര്‍വെല്‍ ചിത്രമായ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് 94 കോടി രൂപ. ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ കലക്ഷനാണിത്

 

മാര്‍വെലിന്റെ പത്തൊമ്പതാമത് ചിത്രമായ അവഞ്ചേഴ്സ് ഇന്‍ഫിനിറ്റിവാര്‍ മുഴുവന്‍ കലക്ഷന്‍ റെക്കോര്‍ഡുകളുകളും തിരുത്തിയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മുന്നേറുന്നത്. ഇത്്വരെ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 94 കോടിയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് മാര്‍വെല്‍ നേടിയത്.ഒഴിവുദിനമായ ഞായറാഴ്ച്ച ചിത്രം നേടിയത് 32.5 കോടി രൂപയാണ്.ശനിയാഴ്ച്ച 30 കോടിയും ചിത്രം സ്വന്തമാക്കി.ഇനീഷ്യന്‍ ഡേ സിനിമ സ്വന്തമാക്കിയത് 30 കോടി രൂപയാണ്. ടൈഗര്‍ ഷ്റോഫിന്റെ ബാഗി 2 വിന്റേയും പത്മാരവതിന്റേയും ആദ്യദിന കലക്ഷനാണ് ഇന്‍ഫിനിറ്റി വാര്‍ പഴങ്കഥയാക്കിയത്