മണ്‍മറഞ്ഞുപോകുന്ന ജെസരി ഭാഷയുടെ കഥ പറഞ്ഞ് രണ്ട് ദേശീയ പുരസ്കാരം നേടിയ സിന്‍ജാര്‍ സിനിമയുടെ ട്രയിലര്‍ പുറത്തിറക്കി. നവാഗതനായ സന്ദീപ് പാമ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഇറാഖിലെ സിന്‍ജാര്‍ പ്രദേശത്ത് െഎഎസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. സിന്‍ജാറില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷദ്വീപിെലത്തുന്ന രണ്ട് സ്ത്രീകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മുസ്തഫ, മൈഥിലി, സ്രീന്റ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രയിലറിനൊപ്പം ചിത്രത്തിലെ ആദ്യ ഗാനവും ചടങ്ങില്‍ പുറത്തിറക്കി.