അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ മനസു തുറന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹന്റെ ആദ്യ സിനിമ കഥപറ.ുമ്പോൾ ആണ്. എന്റെ സഹപ്രവർത്തകനായിരുന്നു മോഹനൻ. മോഹൻ പറഞ്ഞു കഥപറയുമ്പോൾ സിനിമ ഞാൻ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യണമെന്ന് മോഹൻ പറഞ്ഞു. ഞാൻ ഒഴിഞ്ഞു മാറി. കാരണം പടം ഓടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം എന്റെ പേരിൽ ആവില്ലേ എന്ന് ഞാനോർത്തു.പിന്മാറാൻ ശ്രമിച്ചെങ്കിലും മോഹൻ വിട്ടില്ല. ആ സിനിമയ്ക്ക് വിളക്ക് കൊളുത്തി ഞാൻ തുടക്കം കുറിച്ചു.
അതുപൊലെയായിരുന്നു ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന്റെ കാര്യവും. തൃശൂരുവച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. സിനിമ ഞാൻ സ്വിച്ചോൺ ചെയ്യണമെന്ന് ശ്രീനിക്ക് നിർബന്ധം. ഞാൻ പറഞ്ഞു ഞാനില്ല എന്ന്. പേടിയാണ്. അതിന്റെ പേരിൽ പടം പൊട്ടിയാൽ ഞാൻ സഹിച്ചു എന്ന് ശ്രീനി പറഞ്ഞു. അങ്ങനെ സ്വിച്ചോൺ ചെയ്തു. പടം വൻവിജയമായി. അതുപോലെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രവും വിജയിക്കെട്ടെ എന്ന് സത്യൻ അന്തിക്കാട് ആശംസിച്ചു. താനും ശ്രീനിയും സർവജ്ഞപീഠം കയറി തിരിച്ചുവന്ന് ചെയ്യുന്ന സിനിമയാണ് നാടോടിക്കാറ്റെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ഫഹദ് ചിത്രത്തിന്റെ സംഗീത സംവിധായകനേയും ചടങ്ങിൽ പ്രഖ്യാപിച്ചു. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ പാട്ടുകൾ ഞാൻ കേട്ടു. 17 വർഷങ്ങൾക്ക് ശേഷം ഞാനും ശ്രീനിവാസനും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്. കാറിൽ യാത്രചെയ്യുമ്പോഴാണ് അരവിന്ദന്റെ അതിഥികളിലെ അമ്മേ ജനനി എന്ന പാട്ട് കേൾക്കാനിടയായത്. ഉടൻ തന്നെ ശ്രീനിവാസനെ ഞാൻ വിളിച്ചു പറഞ്ഞത് നമ്മുടെ പടത്തിന്റെ സംഗീതം ഷാൻ റഹ്മാൻ തന്നെ ചെയ്യണം എന്നാണ്. മനസ്സുകൊണ്ട് അത്രയും ഇഷ്ടപ്പെട്ടു ആ പാട്ട്.’ അദ്ദേഹം പറഞ്ഞു.
എന്റെ സിനിമയിലുള്ളർ പിന്നീട് എന്റെ കുടുംബാംഗങ്ങളെപ്പോലെയാകാറുണ്ട്. ജോൺസൺ എന്റെ 22 സിനിമകൾക്ക് സംഗീതം നൽകി. 12 സിനിമകൾക്ക് ഇളയരാജയും, കുറേ സിനിമകൾക്ക് വിദ്യാസാഗറും സംഗീതം ചെയ്തു. അടുത്ത ചിത്രത്തിൽ പുതിയ ജനറേഷൻ പാട്ടുകാരനെ സംഗീതം ഏൽപിക്കുകയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
സിനിമയിൽ ഏറ്റവും ചതിക്കപ്പെട്ടുന്നവർ നിർമാതാക്കളാണ്. ഒരു സിനിമ കിട്ടാൻ വേണ്ടി പല കള്ളങ്ങൾ പറഞ്ഞ് നിർമാതാക്കളെ കുഴിയിൽ ചാടിക്കുന്നവരുണ്ട്. എന്നാൽ, അരവിന്ദന്റെ അതിഥികളിലെ നിർമാതാവായ പ്രദീപിന് ലഭിച്ചിരിക്കുന്നത് നല്ലൊരു സംവിധായകനെയാണെന്നും കള്ളം പറയാൻ പറ്റാത്ത മോഹനനെ സംവിധായകനായി ലഭിച്ചത് ഭാഗ്യമാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.