ചില ഡ്യൂപ്പുകൾ നമ്മളെ അമ്പരപ്പിക്കാറുണ്ട്. ഒറിജിനലേത്, വ്യാജനേത് എന്നു തിരിച്ചറിയാൻ പറ്റാതെ ഇവൻമാർ നമ്മളെ ഒന്നു വലയ്ക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഡ്യൂപ്പുകൾ നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. ഒടുവിലിതാ പ്രണവ് മോഹൻലാലിനും ദുൽഖർ സൽമാനും ഡ്യൂപ്പുകൾ. വനിതാ അവാർഡ് വേദിയിൽ സുരാജ് അവതരിപ്പിച്ച സ്കിറ്റിനിടെയിലാണ് പ്രണവിന്റേയും ദുൽഖറിന്റേയും ഡ്യൂപ്പുകൾ താരമായത്. സദസിലിരുന്ന ദുൽഖർ തന്റെ ഡ്യൂപ്പിനെ കണ്ട് പൊട്ടിച്ചിരിക്കുന്നതും കാണാം.