neeraj-madhav-wedding

നടൻ നീരജ് മാധവിന്റെ വിവാഹ നിശ്ചയ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മാർച്ച് 16നായിരുന്നു നീരജിന്റെ വിവാഹനിശ്ചയം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. നീരജിന് മീശ പിരിച്ചുകൊടുക്കുന്ന അനുജനെയും അത് ശരിയാക്കി നേരെ വച്ചുകൊടുക്കുന്ന അമ്മയെയും വിഡിയോയിൽ കാണാം.

 

നീരജ് മാധവിന്റെ വിവാഹസൽക്കാരത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ വിവാഹ വിരുന്നിന് എത്തിയിരുന്നു. വിവാഹ വിരുന്നിന് നീരജിന്റെയും ദീപ്തിയുടേയും റൊമാന്റിക് ഡാൻസും ശ്രദ്ധേയമായിരുന്നു.  മാഗ്സ്മെൻ സ്റ്റോറീസ് ആണ് വിഡിയോയുടെ പിന്നിൽ.

 

ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

നിവിന്‍പോളി നായകനായ വടക്കന്‍സെല്‍ഫിയില്‍നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് നീരജ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെ നായകനായും താരം എത്തി. ബിജു മേനോൻ ചിത്രമായ റോസാപ്പൂവിലാണ് അവസാനമായി എത്തിയത്.