Chillu

 

കേരളത്തില്‍ കുട്ടികള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ ഇതിവൃത്തമാക്കി ഒരു ഹ്രസ്വചിത്രം. സിനിമയുടെ വലിയ കാന്‍വാസിനെ സ്വപ്നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രമാണ് ചില്ല്. നവാഗതനായ ഹഫ്നാസ് കെ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി നിരവധി പരസ്യചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഹുസൈന്‍ അബ്ദുല്‍ ശുക്കൂറാണ് നിര്‍വഹിച്ചിരിക്കുന്നത്. യുവധാര, അഗ്രോ ഫിലിം സൊസൈറ്റി എന്നീ ബാനറുകളിൽ ആരിഫ് ഖാൻ, സുജിത്ത് എസ്, ഷാജഹാൻ വണ്ടൂർ എന്നിവർ  ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പഴയകാല നടിമാരായ നിലമ്പൂര്‍ ആയിഷയും വിജയലക്ഷ്മിയും സുപ്രധാന വേഷത്തിലെത്തുന്നു.  മലപ്പുറം ജില്ലയിലെ നിലമ്പൂരായിരുന്നു ചിത്രീകരണം.  

ഗഫാർ ലാല, പുതുമുഖ ബാലനടി റാനിയ ഫഹനാസ്, സുജിത്ത്, പ്രസാദ് കുട്ടാപ്പി, ശിവൻ എടക്കര, എസ്.എൻ പൂപ്പറ്റ, ഡോളി ഫിലിപ്പ്, ബേബി സുനേന, ബേബി അനുരാഗിത, ആരിഫ് ഖാൻ എം, ആഷിക് വണ്ടൂർ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ വിഷ്ണു ശർമ്മ, മേക്കപ്പ് സിനൂപ് രാജ്, അനന്തു അശോകൻ പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നു.