gayatri-arun

ദീപ്തി ഐ.പി.എസ് എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് ഗായത്രി അരുൺ. ഗായത്രി അരുൺ ആത്മഹത്യ ചെയ്തുവെന്ന തരത്തിലുളള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ വിശദീകരണവുമായി ഗായത്രി തന്നെ രംഗത്ത് എത്തി. താനിപ്പോഴും ജീവനോടെയുണ്ടെന്നും മാനസിക വൈകല്യമുളളവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും താരം തുറന്നടിച്ചു. ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നതിനു മുൻപ് ദയവായി സത്യാവസ്ഥ അറിയാൻ ശ്രമിക്കണമെന്നും ഗായത്രി അരുൺ പറയുന്നു.

gayatri-actress

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം. താൻ ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളിൽ നിന്നാണ് താൻ അറിഞ്ഞതെന്നും കൂട്ടുകാരി ഇക്കാര്യം വിളിച്ചു പറഞ്ഞപ്പോൾ താനും ഭർത്താവും വളരെ തമാശയായിട്ടാണ് അതിനോട് പ്രതികരിച്ചതെന്നും ഗായത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലും വളരെ ടെൻഷൻ നിറഞ്ഞ സ്വരത്തോടെ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചിരുന്നു. 

gayatri-arun-actress

എന്റെ സ്വരം കേട്ടപ്പോൾ സുഹൃത്ത് പെട്ടെന്ന് ഫോൺ കട്ട് ചെയ്തുവെന്നും ചോദിച്ചുവന്നപ്പോഴാണ് സത്യാവസ്ഥ മനസിലാക്കിയെന്നും ഗായത്രി പറയുന്നു. അതിനു ശേഷവും പലരും പരിഭ്രാന്തരായി വിളിക്കുന്നുണ്ടെന്നും ഗായത്രി പറയുന്നു. ഇത്തരം വാർത്തകൾ തയ്യാറാക്കുന്നവരെ സമ്മതിക്കണമെന്നും ഗായത്രി പറയുന്നു. സമൂഹമാധ്യമങ്ങൾ പലരും കൊല്ലാറുണ്ടെന്നും അതിലൊരാളാണ് താനെന്നും ഗായത്രി പറയുന്നു. മാനസിക സ്ഥിരത ഒരാൾക്കും ഇത്തരം വാർത്തകൾ സൃഷ്ടിക്കാൻ സാധിക്കില്ലെന്നും മറ്റൊരാളുടെ മരണത്തെ കുറിച്ച് ചിന്തിക്കണമെങ്കിൽ അയാൾക്ക് ഭ്രാന്താണെന്നാണ് കരുതുന്നതെന്നും ഗായത്രി പറഞ്ഞു.