സൂക്ഷിച്ചു നോക്കൂ.....ഇതു നമ്മുടെ ടൊവീനോ തോമസ് തന്നെയല്ലേ ? നന്നെ മെലിഞ്ഞിരിക്കുന്നു. കയ്യിൽ എരിയുന്ന സിഗരറ്റ്. അൽപം മുന്നോട്ടു തള്ളി ബുൾഗാൻ താടി. പശ്ചാത്തലത്തിൽ കാർമേഘം നിറഞ്ഞ ആകാശം. അതെ. ടൊവീനോ തന്നെ.
പക്ഷെ മൊയ്തീനിനിലെ അപ്പുവിനെപ്പോലെയോ മായാനദിയിലെ മാത്യുവിനെപ്പോലെയോ അല്ല. തികച്ചും വ്യത്യസ്തം. മാരി 2 എന്ന തമിഴ് ആക്ഷൻ ചിത്രത്തിലെ വില്ലൻ വേഷം കണ്ടാണ് മലയാളികൾ ഒന്നു പകച്ചത്. ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും ടൊവീനോയാണെന്നു മനസിലാകില്ല. എന്തായാലും തമിഴിൽ മികച്ച എൻട്രിയായിരിക്കും താരത്തിനു മാരി 2 നൽകുകയെന്ന കാര്യത്തിൽ സംശയമില്ല. സ്റ്റൈലിഷ് വില്ലന്‍ എന്നാണ് ആരാധകര്‍ ടൊവീനോയുടെ ചിത്രത്തിന് നല്‍കുന്ന കമന്‍റ്. ധനുഷാണ് നായകൻ. ബാലാജി മോഹന്‍ സംവിധാനം ചെയുന്ന മാരിയുടെ രണ്ടാം ഭാഗം അണിയറയില്‍ പുരോഗമിക്കുന്നു.