sunny-kids

ജീവിതത്തിൽ നേരിട്ട അവഗണനയും വിവേചനവും സണ്ണി ലിയോൺ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിയിൽ എന്നും തനിക്കു കൂട്ടായിരുന്നത് കുടുംബമാണെന്നു ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സണ്ണി പറയുന്നു. എല്ലാ വീടുകളിലും ഉണ്ടാകുന്ന പോലുള്ള സൗന്ദര്യപ്പിണക്കങ്ങളേ തന്റെ വീട്ടിലും ഉണ്ടായിരുന്നുള്ളൂ. സമൂഹത്തിൽ നിന്നും ഒട്ടനവധി പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം തണലായത് കുടുംബമാണ്. 

 

sunny-leone

21ാം വയസു മുതലാണ് മറ്റുള്ളവരുടെ കാഴ്ചപ്പാട് തന്നെ ബാധിച്ചു തുടങ്ങിയത്. മോശം കമന്റുകളും പരാമർശങ്ങളും മനസിനെ ബാധിച്ചു. അതൊക്കെ തരണം ചെയ്യാനായെങ്കിലും ഇന്നും അതോർക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. 

 

ഇന്നു മൂന്നു കുട്ടികളുടെ അമ്മയാണ് താൻ. തനിക്കുണ്ടായ അനുഭവം അവർക്കുണ്ടാകരുതെന്നാണ് ആഗ്രഹം. നല്ല വ്യക്തിത്വമുള്ളവരായി അവരെ വളർത്തണം. മറ്റുള്ളവരെ വേദനിപ്പിക്കാൻ അവർ പഠിക്കരുത്. ആരേയും ചതിക്കരുത്, മോഷ്ടിക്കരുത്. നല്ല വ്യക്തികളായി അവരെ വളർത്തുകയെന്നത് അമ്മ എന്ന നിലയിൽ തന്റെ കടമയാണെന്നു സണ്ണി ലിയോൺ അഭിമുഖത്തിൽ പറഞ്ഞു.