tovino-prithvi

എന്ന് നിന്റെ മൊയ്തീന്‍ കണ്ടു കഴിയുമ്പോള്‍ നായികയ്ക്കും നായകനും ഒപ്പം മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രമായിരുന്നു അപ്പുവായി വേഷമിട്ട ടൊവിനോയുടേത്. കാമുകിക്കു തന്നെക്കാൾ പ്രണയം മറ്റൊരാളോടാണെന്നു പറയുമ്പോൾ വിട്ടുകൊടുക്കാൻ തയാറാകുന്ന അപ്പുവിന്റെ വിങ്ങൽ പ്രേക്ഷകർ മറക്കില്ല. 

 

tovino-prtviraj

തന്റെ ജീവിതം മാറ്റിമറിച്ച ചിത്രമാണ് മൊയ്തീനെന്നു ടൊവീനോ പറയുന്നു. നായകന്‍ പൃഥ്വിരാജായിരുന്നിട്ടും തനിക്കു പ്രാധാന്യമുള്ള കഥാപാത്രമാണ് ലഭിച്ചത്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് താന്‍ പൃഥ്വിയ്ക്കു മെസേജ് അയക്കുന്നത്. പൃഥ്വിയുടെ തിരക്കഥ സെലക്ഷന്‍ കൊള്ളാം എന്നായിരുന്നു മെസേജ്. ‘അതൊക്കെ ശരി , പക്ഷെ ഇനി മുതല്‍ നിങ്ങളും സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

 

tovino-guppy

കൂടുതലും ലഭിക്കുന്നത് സഹനടന്റേതായിരുന്നു. അതില്‍ മികച്ചത് തിരഞ്ഞെടുത്ത് ചെയ്തോളാം എന്ന് അന്ന് പൃഥ്വിയോടു പറഞ്ഞു. എന്നാല്‍ സഹനടന്റെയല്ല, ഇനി മുതല്‍ നിങ്ങള്‍ കേന്ദ്രകഥാപാത്രങ്ങള്‍‌ കണ്ടെത്തണമെന്നും അവ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പൃഥ്വി പറഞ്ഞു. എന്തായാലും പിന്നീട് തനിക്കു ലഭിച്ചതില്‍ 95 ശതമാനവും നായകവേഷങ്ങളായിരുന്നെന്നും ടൊവീനോ പറഞ്ഞു

tovino