ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് പുതിയ ചിത്രം താരം പങ്കുവച്ചത്. യൗവനയുക്തനായി മോഹന്‍ലാല്‍ എത്തുന്ന ഒടിയന്റെ ടീസറുകള്‍ക്കും ചിത്രീരണരംഗങ്ങള്‍ക്കും വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. പുതിയ ലുക്കും നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഒടിയന്റെയും തേന്‍ക്കുറിശിയുെടയും കഥയാണ് ഒടിയന്‍ പറയുന്നത്. പാലക്കാട് കോങ്ങാട് എന്ന പ്രദേശത്താണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. 20ഏക്കറോളം സ്ഥലത്ത് സെറ്റിട്ടാണ് ചിത്രീകരണം. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജുവാരിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷനൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഫാന്റെസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ യൗവകാലഘട്ടാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തുെമന്നാണ് സൂചന.