sunny-leone

ആരാധകരെ ആവേശത്തിലാക്കാൻ ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാൻസ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26 ന് താരം കേരളത്തിലെത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള രണ്ടാം വരവാണിത്. ഡാൻസ് ബിനാലെയുടെ ഭാഗമായി തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നമുക്കു കാണാമെന്നും സണ്ണി വിഡിയോയിലൂടെ ആരാധകരോട് പറയുന്നു. കേരളത്തിലേക്ക് വീണ്ടും വരാൻ കഴിയുന്നതിൽ അതീവ സന്തോഷവതിയാണ്. മൂന്ന് മണിക്കൂറുള്ള നൃത്ത പരിപാടിക്കായാണ് എത്തുന്നതെന്നും താരം വിഡിയോയിലൂടെ പറയുന്നു. 

കഴിഞ്ഞ വർഷം ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തിയിരുന്നു. അന്ന് വൻജനാവലിയാണ് താരത്തെ കാണാനായി കൊച്ചിയിലേക്കെത്തിയത്. കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം അന്ന് ട്വീറ്റ് ചെയ്തിരുന്നു.