mohanalal-fans-short-film

മോഹൻലാൽ ഫാനായ അച്ഛൻ മകന് മംഗലശേരി നീലകണ്ഠൻ എന്ന് പേരിട്ടാൽ എങ്ങനെയിരിക്കും? കട്ട ലാലേട്ടൻ ഫാൻസായ അച്ഛന്റേയും മകന്റേയും കഥപറയുന്ന ഹ്രസ്വ ചിത്രമാണ് മംഗലശ്ശേരി നീലകണ്ഠൻ. 1993 ഏപ്രിൽ 14–ന് ദേവാസുരത്തിന്റെ റിലീസിന്റെ അന്നാണ് ബാലചന്ദ്രന് ഒരു മകൻ ജനിക്കുന്നത്. കുട്ടിയെ കാണാതെ ബാലേട്ടൻ നേരെ പോയത് ലാലേട്ടനെ കാണാനാണ്. തിരികെ വന്ന് മകന് പേരിട്ടു,  മംഗലശ്ശേരി നീലകണ്ഠൻ. 

 

മകൻ വളർന്നതോടെ അച്ഛനെക്കാളും വലിയ മോഹൻലാൽ ഫാനായി. ലാലേട്ടനെപ്പറ്റി ആരെങ്കിലും പറഞ്ഞാൽ സഹിക്കില്ല, പിന്നെ അടിപിടിയായി , പുലിവാലായി. അച്ഛനും മകനും ചേർന്ന് മോഹൻലാൽ സിനിമകൾ ആഘോഷിച്ചു. ജീവിതം തൃപ്തിയടഞ്ഞു. മകൻ വളർന്നതോടെ ഇരുവരും ചേർന്നായി സിനിമയ്ക്കു പോക്കും ആഘോഷവുമെല്ലാം. 

 

ഒാരോ ശ്വാസത്തിലും മോഹൻലാലിനെകൊണ്ടുനടക്കുന്ന അച്ഛന്റേയും മകന്റേ്യും കഥയാണ് മംഗലശേരി നീലകണ്ഠന്റെ പ്രമേയം. സംഗീതാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നൗഫലും സുബിനും ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ബിജുലാൽ ആയൂരും ബാൽഗണേശും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ജോയൽ ജോൺസാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്