ചരിത്രത്തിന് പുതിയ താളുകളെഴുതി ചേര്‍ക്കുകയാണ് യന്തിരന്റെ രണ്ടാംഭാഗം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായനായെത്തുന്ന ശങ്കര്‍ ചിത്രം 2.0യുടെ വി.എഫ്.എക്സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ആദ്യഭാഗത്തെക്കാളും സാങ്കേതിക വിദ്യയുടെ പുതിയതലത്തിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

ശങ്കറും അക്ഷയ്കുമാറുമടക്കം ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും വീഡിയോയിലുണ്ട്. രജനികാന്തിന്റെ വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് ഏമി ജാക്സനാണ്.  450കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കുന്നത്. 

എ.ആര്‍.റഹ്മാന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 

 

 രജനി ചിത്രം കാലായുടെ ടീസര്‍ ചോര്‍ന്നതിന് പിന്നാലെ 2.0യുടെ ടീസര്‍ ചോര്‍ന്നതും വിവാദമായിരുന്നു. യന്തിരന്‍ 2.0യിലെ ടീസറിലെ ദ്യശ്യങ്ങളാണ് അജ്ഞാതര്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലിട്ടത്. നിമിഷനേരം കൊണ്ടുതന്നെ വീഡിയോ വൈറലായി. മൊബൈലില്‍ പകര്‍ത്തിയ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. ഒരുപാട് പേരുടെ അധ്വാനം നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാകില്ലെന്ന് രജനികാന്തിന്റെ മകള്‍ െഎശ്വര്യ ട്വീറ്റ് ചെയ്തിരുന്നു.

'കാലാ'യുടെ ടീസർ ചോർന്നതിനെത്തുടർന്ന് ഷെഡ്യൂൾ ചെയ്തതിലും നേരത്തേ അതു പുറത്തിറക്കേണ്ടി വന്നിരുന്നു.