പുത്തൻ വാഹനത്തിന് ഇഷ്ടനമ്പർ നേടാൻ നടൻ പൃഥിരാജ് ചെലവിട്ടത് ആറു ലക്ഷം രൂപ. പുതുതായി സ്വന്തമാക്കിയ ആഡംബര കാർ ലംബോർഗിനിക്ക് ഒന്നാം നമ്പർ നേടാനുളള ലേലത്തിൽ അഞ്ചു പേരെ പിന്തളളിയാണ് പൃഥി വിജയിയായത്.
െകഎൽ 7 സിഎൻ 1. ഈ നമ്പരിനായിരുന്നു കൊച്ചി കാക്കനാട് ആർടിഒ ഓഫിസിൽ വാശിയേറിയ ലേലം. പൃഥിരാജടക്കം അഞ്ചു പേരുണ്ടായിരുന്നു േലലത്തിന്. പൃഥിക്കായി സുഹൃത്താണ് ലേലത്തിൽ പങ്കെടുത്തത്. ഇരുപത്തിഅയ്യായിരത്തിൽ തുടങ്ങിയ ലേലം വിളി ആറു ലക്ഷത്തിലെത്തിയപ്പോൾ ഒന്നാം നമ്പർ പൃഥി ഉറപ്പിച്ചു.
കെഎൽ 7 സിഎൻ 100 എന്ന നമ്പരിനായും ലേലം വിളി നടന്നു. ഒന്നേ കാൽ ലക്ഷം രൂപ മുടക്കിയ ആൾക്കാണ് ഈ നമ്പർ സ്വന്തമായത്.