kalidas-fil-main

 

കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന്റെ റിലീസ് തീയതി വീണ്ടും മാറ്റി. കാളിദാസ് തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് ഒമ്പതിനായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സാങ്കതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് തീയതി കുറച്ചു കൂടി നീട്ടുന്നു, അധികം വൈകാതെ സിനിമ പുറത്തിറങ്ങുമെന്നാണ് കാളിദാസൻ കുറിപ്പിൽ പറയുന്നത്. 

 

എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ സംവിധായകൻ. ഒന്നര വർഷത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. പൂമരം സിനിമയിലെ ഞാനു ഞാനുമെന്റാളും എന്ന ഗാനം വൻജനപ്രീതി നേടിയിരുന്നു. കാളിദാസ് ജയറാം മലയാളത്തിൽ നായകനായെത്തുന്ന ചിത്രത്തിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.