പ്രണവിന്റെ സ്വപ്നത്തെക്കുറിച്ച് വാചാലയായി കല്ല്യാണി പ്രിയദർശൻ. പ്രണവ് മോഹൻലാൽ നായകാനായെത്തിയ ആദി സൂപ്പർ ഹിറ്റായതോടെ അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ സിനിമയല്ല പ്രണവിന്റെ സ്വപ്നമെന്ന് കളിക്കൂട്ടുകാരിയും പ്രിയദർശന്റെ മകളുമായ കല്ല്യാണി.
‘സിനിമയൊന്നുമല്ല അവന്റെ ആഗ്രഹം, ഒരു ഫാം ഉണ്ടാക്കുകയാണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. അവൻ ആർക്കും ഉപദേശം കൊടുക്കാറുമില്ല, ആരിൽ നിന്നും ഉപദേശം സ്വീകരിക്കാറുമില്ല’ കല്യാണി പറഞ്ഞു. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് കല്യാണി വെളിപ്പെടുത്തൽ നടത്തിയത്.
വായിക്കാം>> പ്രണവുമായുള്ള വിവാഹം, കല്ല്യാണി പ്രതികരിക്കുന്നു
ആദിയിൽ കാണിക്കുന്ന പോലത്തെ അഭ്യാസങ്ങൾ അവനു മാത്രമേ ചെയാൻ കഴിയൂ. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. കല്യാണി പറഞ്ഞു. ‘അഭിനയിക്കാന്‍ വേണ്ടി യാത്രകൾ ഒഴിവാക്കിയപ്പോൾ കൈകള്‍ സോഫ്റ്റായി പോയതുകൊണ്ട് മൗണ്ടന്‍ ക്ലൈംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് ശരിക്കും ഈ ഹിമാലയൻ യാത്ര. അഞ്ഞൂറു രൂപയേ പ്രണവിന്റെ കൈയിൽ മിക്കപ്പോഴും കാണാറുള്ളു. ലോറിയിലും മറ്റുമാണ് കൂടുതലും യാത്രകൾ ചെയ്യാറ്. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോൾ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്ന് ചോദിക്കും.’ കല്യാണി കൂട്ടിച്ചേർത്തു.
അമ്മയുടെ അത്ര കരുത്തുള്ള സ്ത്രീയെ കണ്ടിട്ടില്ല...’ ലിസിയെ കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നു