mammootty-maamaankam

ചരിത്രസിനിമ മാമാങ്കത്തിന്‍റെ ചിത്രീകരണത്തിനിടെ നായകന്‍ മമ്മൂട്ടിക്ക് പരുക്ക്. യുദ്ധസമാനമായ ഏറ്റുമുട്ടല്‍ ചിത്രീകരിക്കുന്നതിനിടെയാണ് മുറിവേറ്റത്. ഒരു മണിക്കൂറോളം പരുക്ക് വകവയ്ക്കാതെ ചിത്രീകരണം തുടര്‍ന്ന താരം അതിനുശേഷം ചികില്‍സ തേടി. പിന്നീട് ഒരു പകല്‍ വിശ്രമിച്ചശേഷമാണ് ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നത്.

പരുക്ക് സാരമുള്ളതല്ലെന്ന് മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍ വിശദീകരിച്ചു. മുന്‍പ് വടക്കന്‍ വീരഗാഥയുടെ സെറ്റിലും മമ്മൂട്ടിക്ക് വാള്‍പയറ്റിനിടെ പരുക്കേറ്റിരുന്നു. ഒരാഴ്ച മാത്രം നീളുന്ന ചിത്രത്തിന്‍റെ ആദ്യഷെഡ്യൂള്‍ അവസാന ഘട്ടത്തിലാണ്. സജീവ് പിള്ളയാണ് ചിത്രത്തിന്‍റെ രചനയും സംവിധാവും നിര്‍വഹിക്കുന്നത്. 

mamankam-three

തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകന്ഡ കെച്ചയുടെ ശിക്ഷണത്തിലാണ് മാമാങ്കത്തിലെ ആക്ഷന്‍ സീനുകള്‍ ഒരുങ്ങുന്നത്. മാമാങ്കത്തിന് പുറപ്പെടുന്ന ചാവേറായ കര്‍ഷകനാണ് മമ്മൂട്ടിയുടെ കഥാപാത്രം. ചിത്രത്തിനായി കൂറ്റന്‍ സെറ്റുകളാണ് ഒരുങ്ങിയത്. 

മമ്മൂട്ടി ഈയാഴ്ച വീണ്ടും എബ്രഹാമിൻറെ സന്തകതികളുടെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

mamankam-one