spadikam-chekuthan


സ്ഫടികത്തിലെ ചെകുത്താൻ ലോറി പുനരവതരിച്ചു. സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രന്റെ മകന്റെ വിവാഹ സൽക്കാരത്തിനാണ് ആടുതോമയുടെ ചെകുത്താൻ ലോറി ഒാർമപുതുക്കി എത്തിയത്. മോഹൻലാൽ അവതരിപ്പിച്ച ആടുതോമാ എന്ന കഥാപാത്രം പോലെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയിലെ ലോറിയിലായിരുന്നു വധുവരന്മാർ വിവാഹശേഷം സ്വീകരണവേദിയിലേയ്ക്കു യാത്രചെയ്തത്. നവവരൻ ജെറി മാട്ടേലിനൊപ്പം എറണാകുളം സ്വദേശി വധു സാറ ലോറിയിൽ സ്വീകരണ സ്ഥലത്തെത്തിയപ്പോൾ സിനിമയിലെ രംഗം കാണുന്ന പ്രേക്ഷകരുടെ ആവേശത്തോടെ അതിഥികളും അവരെ സ്വീകരിച്ചു. 

ബെംഗളൂരുവിൽ എൻജിനീയർമാരാണ് ഇരുവരും. പാലാ കത്തീഡ്രലിൽ വിവാഹശേഷം സെന്റ് തോമസ് കോളജ് സ്വിമ്മിങ് പൂൾ ഓഡിറ്റോറിയത്തിലാണു വിവാഹ സൽക്കാരം. സൂപ്പർഹിറ്റ് സിനിമയായ സ്ഫടികം ഇറങ്ങിയിട്ട് 25 വർഷം പൂർത്തിയായി.