പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പകർത്തിയ 'ആമി' സിനിമയില്‍ നിന്ന് നടി വിദ്യാ ബാലൻ ഒഴിവായത് അനുഗ്രഹമായെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി. 'ആമി'യുടെ പ്രിവ്യൂ ഷോ കണ്ട് എഴുതിയ കുറിപ്പിലാണ് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം. ഇന്ത്യന്‍ സിനിമയിൽ കണ്ട ഏറ്റവും മികച്ച ബയോ പിക് ആണ് 'ആമി'യെന്നും സൂര്യാ കൃഷ്ണമൂർത്തി കുറിക്കുന്നു.

 

സൂര്യാ കൃഷ്ണമൂർത്തി എഴുതിയ കുറിപ്പ് വായിക്കാം;

 

'ആമി' ഇന്നലെ പ്രിവ്യൂ കണ്ടു.. സിനിമ കഴിഞ്ഞ് സീറ്റിൽ നിന്ന് എണീറ്റപ്പോൾ ആദ്യം കണ്ടത് എന്റെ തൊട്ട് പിന്നിലെ സീറ്റിൽ പൊട്ടിക്കരയുന്ന ഒരു സ്ത്രീയെയാണ്. ആമി ഒപ്പേ, ആമി ഓപ്പേ എന്നു പറഞ്ഞു കരഞ്ഞ ആ സത്രീ മാധവിക്കുട്ടിയുടെ സഹോദരി സുലോചനയാണെന്ന് പിന്നീടറിഞ്ഞു.. അവരുടെ അതേ മനോനിലയായിരുന്നൂ, മാധവിക്കുട്ടിയെ ദൂരെ നിന്നു മാത്രം കണ്ടിരുന്ന എനിക്കും. ഒരു കരിങ്കല്ല് നെഞ്ചിൽ വച്ചതു പോലെ... എന്നെ ക്ഷണിച്ച കമലിനെയും മഞ്ജുവിനേയും കാണണമെന്നുണ്ടായിരുന്നു.. മനസ്സ് നിറയെ വിങ്ങലായപ്പോൾ, കാണാനായില്ല.. കണ്ടില്ല. ആ മര്യാദ ഞാൻ കാണിച്ചില്ല.. 

 

ഞാൻ കണ്ട ഏറ്റവും നല്ല Bio Pic അറ്റൻബറോയുടെ ഗാന്ധി തന്നെ.. ഗാന്ധി കണ്ടപ്പോളുണ്ടായ അനുഭവം തന്നെ ആമി കണ്ടപ്പോഴും ഉണ്ടായി.. സിനിമയിലെ സത്യസന്ധത തന്നെയാണ് പ്രധാന ഘടകം.. കടൽ പോലെ വിശാലമായ ഒരു മനസ്സ്... ആ മനസ്സിലൂടെയുള്ള ഒരു യാത്ര... കഥാകാരിയുടെ മനസ്സിലെ കൃഷ്ണനെ എന്തു മനോഹരമായാണ് കമൽ വരച്ചിരിക്കുന്നത്.. 

 

Kamal, you have told only  the truth, and that too boldly, without fear... ഇൻഡ്യൻ സിനിമയിൽ ഞാൻ കണ്ട ഏറ്റവും നല്ല Bio Pic... 'ആമി' തന്നെ .. വിദ്യാ ബാലൻ ഈ ചിത്രത്തിൽ നിന്ന് ഒഴിവായത് അനുഗ്രഹമായി.. A Blessing in Disguise.. മഞ്ജു നല്കിയത് വേഷ പകർച്ചയാണോ, രൂപ പകർച്ചയാണോ, ഭാവ പകർച്ചയാണോ.. Manju, you are one of the wonders of the world..

 

സൂര്യാ കൃഷ്ണമൂർത്തി