KOCHI 2017 JANUARY  14    : Actor Kalidas with a tablet computer @ Josekutty Panackal

KOCHI 2017 JANUARY 14 : Actor Kalidas with a tablet computer @ Josekutty Panackal

ഞാനും ഞാനുമെന്റാളും...പാടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കാളിദാസന്റെ പുതിയ ചിത്രത്തിന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ കാളിദാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ തിയതി അറിയിച്ചത്. സരസമായ വാക്കുകളിലൂടെയായിരുന്നു പ്രഖ്യാപനം. 

 

നമസ്കാരം, ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.2018 എന്ന് വെച്ചില്ലെങ്കിൽ എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോയെന്ന് പറയൂന്നറിയാം അതോണ്ടാ. ഇതായിരുന്നു താരത്തിന്റെ കുറിപ്പ്. 

 

നടൻ ജയറാമിന്റെ മകൻ കാളിദാസിന്റെ ആദ്യ മലയാള ചിത്രമാണ് പൂമരം. എബ്രിഡ് ഷൈനാണ് സംവിധാനം. ചിത്രം പുറത്തിറങ്ങുന്നതിനു ഏറെ മുമ്പേ ഗാനം ശ്രദ്ധേയമായിരുന്നു.