കണ്ണൂർ മട്ടന്നൂർ സ്വദേശി പികെ ഹർഷാദിന്റെ മരണ വാർത്ത കേട്ടത് ഞെട്ടലോടെയാണെന്ന് മമ്മുട്ടി. ഹര്‍ഷാദിന് ആദരാഞ്ജലികളർപ്പിക്കുന്നതായും മമ്മുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു. ഒപ്പം തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ ഹർഷാദുമൊരുമിച്ച് എടുത്ത ഫോട്ടോയും താരം ഷെയർ ചെയ്തിട്ടുണ്ട്. മമ്മുട്ടിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

 

ആരാധകന്റെ വിയോഗത്തിൽ ദുൽഖർ സൽമാനും നേരത്തെ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിരുന്നു.  'ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് താരം ഫെയ്സ് ബുക്കില്‍ കുറിച്ചു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു എന്നും ദുൽഖർ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഹർഷാദ് മരിച്ചത്