മലയാളത്തിന് എന്നും പ്രിയങ്കരിയാണ് കൊച്ചു സുന്ദരി നസ്രിയ. കുസൃതി നിറഞ്ഞ കണ്ണുകളും ക്യൂട്ട് ലുക്കുമാണ് നസ്രിയയെ താരമാക്കുന്നത്. വിവാഹത്തോടെ ഇടവേളയെടുത്ത  താരം അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് തിരിച്ചവരവ്.

 

ഇപ്പോഴിതാ നീളന്‍ മുടി കഴുത്തൊപ്പം വെട്ടി കൂള്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നസ്രിയ. ഫഹദിന്‍റെ സഹോദരൻ ഫർഹാൻ ഫാസിലിനൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. 

 

പുതിയ സിനിമയ്ക്ക് വേണ്ടിയോണോ ഇൗ മാറ്റം എന്നാണ് ആരാധകരുടെ ചോദ്യം. സമൂഹമാധ്യമങ്ങളില്‍ വന്‍ ആരാധകപ്പടയുള്ള താരം കൂടിയാണ് നസ്രിയ.