തടി കുറഞ്ഞതിന് ശേഷമുള്ള മോഹൻലാലിന്റെ ഏത് പുതിയ ചിത്രവും ആരാധനയോടെയാണ് ആരാധകർ വരവേൽക്കുന്നത്. മുംബൈയിൽ ഷൂട്ടിങ് ആരംഭിച്ച സിനിമയിലെ പുതിയലുക്കും നിമിഷങ്ങള്‍ക്കകം വൈറലായി. അജോയ്‌വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രധാന്യം നൽകുന്നതാണെന്നും മോഹന്‍ലാല്‍ പുതിയ പോസ്റ്റില്‍ സാക്ഷ്യപ്പെടുത്തുന്നു. ‘ഇതൊരു ത്രില്ലിങ് ആക്ഷന്‍ സിനിമയാണ്. ആക്ഷനും സാഹസികതയും എല്ലാം നിറഞ്ഞ ഒരു സിനിമ’ അദ്ദേഹം കുറിച്ചു.
സാഹസികത നിറഞ്ഞ രംഗങ്ങളുള്ള സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ മുംബൈയിലാണിപ്പോൾ. ഓറഞ്ച് ടീഷർട്ടും ജാക്കറ്റും ജീൻസും താടിയുമുള്ള ചുറുചുറക്കുള്ള മോഹൻലാലിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ.
മോഹൻലാലിനൊപ്പം മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒവൈസ് ഷായാണ് നിൽക്കുന്ന ചിത്രവും വൈറലായിരുന്നു. മോഹൻലാലിനെ പരിചയപ്പെടാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'മോഹൻലാലിനെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. നേരിട്ട് കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദി.'-ഒവൈസ് ഷായുടെ ട്വീറ്റ് ഇങ്ങനെ. ട്വീറ്റിന് ഹാഷ്ടാഗ് ആയി ലെജൻഡ്, ഹംബിൾ എന്നീ വാക്കുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. എന്നാൽ സിനിമയുടെ ഭാഗമായല്ല ഒവൈസ് ഷാ മോഹൻലാലിനെ സന്ദർശിച്ചത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു.