മമ്മുട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ഓഡിയോ റിലീസ് ചെയ്തു. കുട്ടികളാണ് ഓഡിയോ ലോഞ്ച് ചെയ്തത്. ജെയിംസ് എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. നവാഗതനായ ശ്യാം ദത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. എന്റർടെയിൻമെന്റ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നായികമാരില്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രം ജനുവരി 26ന് തീയറ്ററുകളിലെത്തും.