mammootty-street
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. കസബയ്ക്ക് ശേഷം മമ്മുട്ടി പൊലീസ് വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്സ്. നവാഗതനായ ശ്യാംദത്താണ് ചിത്രത്തിന്റെ സംവിധാനം. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നായിക ഇല്ലെന്നതാണ് പ്രത്യേകത. മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജോയ്മാത്യു, ധർമജൻ ബോൾഗാട്ടി, നീന കുറുപ്പ്, ലിജോ മോൾ, സോഹൻ സിനുലാ‍ൽ, ഹരീഷ് കണാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സ്ട്രീറ്റ് ലൈറ്റ്സ് ഈ ജനുവരി 26ന് തീയറ്ററുകളിലെത്തും.