oviya-simbu

ബിഗ് ബോസ് താരം ഓവിയയും തമിഴ് നടൻ സിമ്പുവും വിവാഹിതരായെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് സിമ്പുവും ഓവിയയും ഒരു തമിഴ്ചാനലിൽ അതിഥിയായി എത്തിയപ്പോൾ മറുപടി പറഞ്ഞു. 

‘ഇതിനു മുന്‍പ് ഒരു 10 തവണയെങ്കിലും എന്റെ കല്ല്യാണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞതാണ്. നാട്ടുകാരെല്ലാം നിന്നെ കല്ല്യാണം കഴിപ്പിക്കുന്നുണ്ട്. ഞാനെപ്പോഴാണ് നിന്നെ കല്ല്യാണം കഴിപ്പിക്കുന്നതെന്ന് എന്നാണ് അമ്മ ചോദിക്കുന്നത്. എനിക്കാകട്ടെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്.’ സിമ്പു പറഞ്ഞു. ഇതുകേട്ട ഓവിയ എത്രയും പെട്ടെന്ന് സിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കട്ടെയെന്നും ആശംസിച്ചു. 

എന്നാല്‍ താനിപ്പോഴാണ് സന്തോഷത്തോടെ ജീവിക്കുന്നതെന്നും സമാധാനം കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിമ്പു വ്യക്തമാക്കി. മുന്‍പ് ഓവിയയെ വിവാഹം കഴിക്കാന്‍ പോകുന്നതായി വെളിപ്പെടുത്തി സിമ്പുവിന്റെ വ്യാജ ട്വീറ്റ് പുറത്തു വന്നിരുന്നു. ഇതിനോട് വളരെ കടുത്ത ഭാഷയിലാണ് സിമ്പു അന്ന് പ്രതികരിച്ചത്.