മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദത്തില്‍ സിപിഎമ്മിന് തെറ്റുപറ്റിയെന്ന് നടന്‍ ജോയ് മാത്യു. ഇത്തരം മണ്ടത്തരങ്ങള്‍ സി.പി.എമ്മിന് മുമ്പും പറ്റിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ എന്തും പറയാം എന്ന രീതിയോട് യോജിപ്പില്ലെന്നും ജോയ് മാത്യു ചെന്നൈയില്‍ പറഞ്ഞു. 

 

സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ സ്വയം അപഹാസ്യനാകുന്ന അവസ്ഥയിലെത്തിക്കരുത്. വി.ടി.ബല്‍റാം വിഷയത്തിലുള്ള ഓര്‍മ്മപ്പെടുത്തല്‍ അതായിരുന്നു. സിനിമയിലെ പുരുഷാധിപത്യം എന്നത് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതാണ്. അത് മാറ്റുക എന്നത് പ്രായോഗികമല്ല.