roshan-mohanlal

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്റെ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ചിത്രത്തിൽ കൊച്ചുണ്ണിയുടെ അടുപ്പക്കാരനായ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹൻലാലെത്തുകയെന്നു റോഷൻ വെളിപ്പെടുത്തി. ഈ റോളിലേക്ക് മറ്റാരേയും ചിന്തിക്കാനാകുമായിരുന്നില്ല. ഈ കഥാപാത്രം സ്വീകരിച്ചതിന് ലാലിനോടു നന്ദി പറയുന്നതായും റോഷൻ ഫേസ്ബുക്കിൽ കുറിച്ചു. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.

 

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും അഭിനയിക്കുന്ന കാര്യം നിവിൻപോളി തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. മോഹൻലാലിനോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവക്കുകയും ചെയ്തു. മോഹൻലാലിന്റെ സാന്നിധ്യം സിനിമയിലെ അംഗങ്ങൾക്ക് ഉൗർജവും പ്രോത്സാഹനവുമാണെന്ന് നിവിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ തന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും നിവിൻ പറയുന്നു. വാർത്തയ്ക്ക് സ്ഥിരീകരണം ലഭിച്ചതോടെ മോഹൻലാൽ ഫാൻസും നിവിൻ ഫാൻസും ത്രില്ലിലാണ്. 

 

ഒടിയന്‍റെ ചിത്രീകരണം തല്‍ക്കാലം മാറ്റിവെച്ച സാഹചര്യത്തിൽ ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംഗോളിയയില്‍ ലാല്‍ ജോയിന്‍ ചെയ്യും.