mohanlal-pranav

മോഹൻലാലിന്റെ ഒടിയൻ മേക്കോവർ ഇപ്പോഴും ചർച്ചകളിൽ നിന്ന് ഒഴിഞ്ഞിട്ടില്ല. ചെറുതാടിയിൽ പ്രസരിപ്പോടെ പ്രണവ് മോഹൻലാലുമൊത്തുളള ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി.  മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കണ്ട ഫാസിലിന്‍റെ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.  മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മ വരുന്നു...!

pranav-mohanlal-mohanlal

ഒടിയനു വേണ്ടി 18 കിലോയോളമാണ് മോഹൻലാൽ കുറച്ചത്. എന്നാൽ ഒടിയന്റെ ചിത്രീകരണം താത്കാലികമായി മാറ്റി വച്ചതോടെ ഇനിയും അദ്ദേഹത്തിന്റെ തടി കുറയും. തന്റെ മകനോളം ചെറുപ്പമായ ലാലേട്ടൻ എന്ന കമന്റോടെയാണ് പുതിയ ചിത്രം പ്രചരിക്കുന്നത്. 

ഒടിയന്‍റെ ചിത്രീകരണം തല്‍ക്കാലം മാറ്റിവെച്ച സാഹചര്യത്തിൽ ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംഗോളിയയില്‍ ലാല്‍ ജോയിന്‍ ചെയ്യും. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ താടി വെച്ച കിടിലന്‍ ഗെറ്റപ്പിലാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു മലയാളചിത്രം മംഗോളിയയില്‍ ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ 15 ദിവസം മാത്രമാണ് ചിത്രത്തിനായി നല്‍കിയത് എന്നും വാര്‍ത്തകളുണ്ട്.