മൃഗയയിലെ വാറുണ്ണിക്കും പുലിമുരുകനിലെ മുരുകനും ശേഷം പുലിവേട്ടയുടെ കഥ പറയുന്ന ചിത്രമാണ് ശിക്കാരി ശംഭു. ശിക്കാരി ശംഭു എന്നത് ഇത്രനാളും കഥയിലെ കഥാപാത്രം മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ശിക്കാരി ശംഭുവിന് പുതിയ രൂപവും ഭാവവും നൽകുകയാണ് കുഞ്ചാക്കോ ബോബൻ. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരീഷ് കണാരൻ, സലീം കുമാർ, ശിവദ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സുഗീതാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമൊക്കെ ചിത്രത്തിൽ പരാമർശം ഉണ്ട്. പുലിവേട്ടക്കാരനായ ഫിലിപ്പോസായാണ് ശിക്കാരി ശംഭുവിൽ കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. ചിത്രം ഈ മാസം തീയറ്ററുകളിലെത്തും