ചിത്രങ്ങൾ പിടി അശോകൻ
മോഹൻലാലിന്റെ ഒടിയൻ മേക്കോവര്‍ ഇപ്പോഴും ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. ക്ലീന്‍ ഷേവില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെയല്ല മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2016 പുരസ്കാര സമര്‍പ്പണവേളയില്‍ കണ്ടത്. ചെറുതാടിയില്‍ പുതിയ പ്രസരിപ്പോടെ മോഹന്‍ലാല്‍. ഒടിയന്‍ അവസാന ഷെഡ്യൂള്‍ ജനുവരി അഞ്ചിന് ആരംഭിക്കാനിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കണ്ട ഫാസിലിന്‍റെ പ്രതികരണം ഇങ്ങനെ: മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മ വരുന്നു...!
ചിത്രങ്ങൾ പിടി അശോകൻ
ചിത്രങ്ങൾ പി ടി അശോകൻ
എണ്‍പതുകളില്‍ കണ്ടുമറന്ന പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ഓര്‍മപുതുക്കി ആ രൂപസൗകുമാര്യങ്ങളില്‍ ഒരാള്‍. വാക്കിലും നോക്കിലും സംസാരത്തിലും എല്ലാം മോഹന്‍ലാല്‍ എന്ന പുതിയ അനുഭവം. അതായിരുന്നു ന്യൂസ് മേക്കർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മോഹൻലാൽ.
എനിക്ക് ഒരു രഹസ്യ അജന്‍ഡകളുമില്ല. ദുരുദ്ദേശങ്ങളും ഒരിക്കലും ഉണ്ടായിട്ടില്ല. എല്ലാ സന്ദര്‍ഭങ്ങളിലും എന്‍റെ പ്രതികരണങ്ങള്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ആയിരുന്നു. അതിന്‍റെ ഫലമോ പ്രതിഫലനമോ ഞാന്‍ ഓര്‍ക്കാറില്ല, ചിന്തിക്കാറില്ല. ബഹുമതികള്‍ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. നിരൂപണങ്ങള്‍ എന്നെ തളര്‍ത്തിയിട്ടുമില്ല. മനഃസാക്ഷിയുടെ വഴിയാണ് എന്നെ നയിക്കുന്നത്. മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞ വാക്കുകളാണിവ. തനിക്ക് യാതൊരുമാറ്റവും വന്നിട്ടില്ലെന്ന് ആരാധകരോടും വിമർശകരോടും ഒരുപോലെ അദ്ദേഹം പറഞ്ഞുവെച്ചു.
ന്യൂസ് മേക്കര്‍ പുരസ്കാരദാനവും സംവാദവും പൂര്‍ണമായി ഇന്ന് രാത്രി 9ന് മനോരമ ന്യൂസില്‍ കാണാം