വിവാഹ ശേഷം കൂടുതൽ സുന്ദരിയായിരിക്കുകയാണ് ആരാധകരുടെ മനസു കീഴടക്കിയ താരം നമിത. ഭർത്താവ് വീരേന്ദ്ര ചൗധരിയുമൊത്തുള്ള ഫോട്ടോകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിർമാതാവായ വീരേന്ദ്ര ചൗധരിയുമായി കഴിഞ്ഞ നവംബറിലായിരുന്നു നമിതയുടെ വിവാഹം. വിവാഹശേഷം ഇരുവരും ചേർന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വർഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 2001ൽ മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുത്തതിന് ശേഷമാണ് നമിത മോഡലിംഗ് അഭിനയ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. മലയാളം, , തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച നമിതയ്ക്ക് തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ട്.
തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ, ഈ വാർത്തകള്‍ നമിതയും ശരത്ബാബുവും തള്ളിയിരുന്നു. തുടർന്നാണ് സുഹൃത്തായ വീരേന്ദ്ര ചൗധരിയെ നമിത വിവാഹം കഴിച്ചത്. കുറെ നാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന നമിതയുടെ തിരിച്ചുവരവ് മലയാള സിനിമയായ പുലിമുരുകനിലൂടെയായിരുന്നു