masterpiece-stars
മാസ്റ്റര്‍ പീസില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ആവേശത്തിലാണ് ഒരുകൂട്ടം യുവതാരങ്ങള്‍. കോളജില്‍ അധ്യാപകനായി എത്തുന്ന എഡ്വേഡ് ലിവിങ്സ്റ്റണിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അധ്യാപകര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന ക്യാംപസിലെ രണ്ട് ഗ്യാങുകള്‍ ചിത്രത്തിന്റെ പ്രധാനആകര്‍ഷണമാണ്. ഗ്യാങിലെ അംഗങ്ങളായി എത്തിയവരുള്‍പ്പെടെ പതിനഞ്ചോളം യുവതാരങ്ങള്‍ മാസ്റ്റര്‍ പീസില്‍ മമ്മൂട്ടിക്കൊപ്പം കയ്യടി നേടുകയാണ്.