ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം നസ്രിയ. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പൃഥ്വിക്കൊപ്പമാണ് മടക്കം. താരത്തിന്‍റെ ഗംഭീര തിരിച്ചു വരവിന് പ്രക്ഷകരും കാത്തിരിക്കുകയുമാണ്.
ഇന്നാണ് നസ്രിയയുടെ പിറന്നാൾ. താരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ പൃഥിരാജ്. നസ്രിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് താരം ആശംസകള്‍ നേര്‍ന്നത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു.
അഞ്ജലി മേനോന്‍ ചിത്രത്തിൽ പൃഥിരാജിന്റെ അനുജത്തിയുടെ വേഷമാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയ തനിക്ക് സ്വന്തം അനുജത്തിയെപ്പോലെയാണെന്ന് ഒരു അഭിമുഖത്തില്‍ ഈയിടെയാണ് പൃഥ്വി പറഞ്ഞത്. വിജയരാഘവന്‍, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.