parvathy-mammooty

പാർവതിയുടെ കസബ പ്രസംഗം ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ ചില്ലറയല്ല. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞ പാര്‍വതിക്ക് അഭിനന്ദനങ്ങള്‍ ഒരുപാട് കിട്ടി, ഒപ്പം അതിലേറെ വിമര്‍ശനങ്ങളും. മമ്മൂട്ടിയെ ഉന്നമിട്ടല്ല തന്‍റെ വിമര്‍ശനമെന്ന് വിശദീകരിച്ചശേഷവും പക്ഷെ ഒരുവിഭാഗം പാര്‍വതിയെ നിടാന്‍ ഒരുക്കമല്ല. ഇതിനിടയിലാണ് മമ്മൂട്ടിയുടെ ഇക്കാര്യത്തിലുള്ള ആദ്യ പ്രതികരണം പുറത്തുവരുന്നത്. സിദ്ദീഖ് ഇതുസംബന്ധിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. 'പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത്,  "കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ.'

പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടർന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേയെന്ന ചോദ്യവും സിദ്ധിഖ് ഉന്നയിക്കുന്നു. ഇന്നിപ്പോൾ മറ്റൊരു സഹോദരിയും രംഗത്ത് എത്തിയിട്ടുണ്ട്. പാർവതിയെ എതിർക്കുന്നവരെ അടക്കി നിർത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി..? മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണെന്നും സിദ്ധിഖ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്. അതിനുളള വഴി ഒരുക്കി കൊടുത്തത് പാർവതി തന്നെയല്ലേ. അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത പാർവതിക്കു തന്നെയാണ്...' പോസ്റ്റില്‍ സിദ്ധിഖ് പറയുന്നു. 

പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ തനിക്കില്ലെന്നും ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രമാണെന്നും സിദ്ധിഖ് പറയുന്നു. നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ ?? നമ്മൾ നമ്മൾ എന്ന് മാത്രം പോരേയെന്നും സിദ്ധിഖ് ചോദിക്കുന്നു.