remyanambeesan

മലയാളികൾക്കും അന്യഭാഷയിലുള്ളവർക്കും ഒരുപോലെ പ്രിയങ്കരിയാണ് രമ്യ നമ്പീശൻ. പുതിയ ചിത്രം സത്യയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിന്റെ ഇടയ്ക്ക് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയതകർച്ചയെക്കുറിച്ച് രമ്യ തുറന്നു പറഞ്ഞത്. 

 

ജീവിതത്തില്‍ പ്രണയ നൈരാശ്യം ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടായിരുന്നുവെന്നാണ് രമ്യ മറുപടി നല്‍കിയത്. ”അതൊരു പ്രണയ തകര്‍ച്ചയാണെന്ന് പറയാന്‍ പറ്റില്ല. അത് എനിക്ക് സെറ്റായില്ലെന്ന് വേണം പറയാന്‍. വെറുപ്പും കോപവും എല്ലാം തോന്നിത്തുടങ്ങിയിരുന്നു. അവനെ കൊല്ലണം എന്നുവരെ തോന്നിയ സാഹചര്യത്തിൽ സമയത്ത് പരസ്പരം സംസാരിച്ച് പിരിയുകയായിരുന്നു"- രമ്യ വെളിപ്പെടുത്തി.

 

അതൊരു പരാജയമായിരുന്നെങ്കിലും ജീവിതത്തിൽ പരാജയപ്പെടാൻ ഇഷ്ടമല്ലെന്നും ജീവിതത്തോട് താൻ പോരാടുകയാണെന്നും രമ്യ പറഞ്ഞു.  ഇത്രയും വലിയ താരത്തെയാണല്ലോ ഒഴിവാക്കിയതെന്ന് വിചാരിച്ച് മുന്‍ കാമുകന്‍ ഇപ്പോള്‍ നിരാശയിലായിരിക്കുമെന്ന് അവതാരകന്‍ പറഞ്ഞു. അതെനിക്ക് അറിയില്ല. അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. രമ്യ പറഞ്ഞു.