anu-imanuel

 

അനു ഇമാനുവൽ. ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറിയ അനു ഇമാനുവലിന്റെ പുതിയ തെലുങ്ക് ചിത്രമാണ് ഓക്സിജൻ. ഗോപിചന്ദ് നായകനായെത്തുന്ന ചിത്രത്തിന്റെ  ട്രെയിലറില്‍ ഗ്ലാമറസായാണ് അനു പ്രത്യക്ഷപ്പെടുന്നത്.  റാഷി ഖന്ന, ജഗ്പതി ബപ്പു എന്നിവരാണ് ഓക്‌സിജനിലെ മറ്റ് താരങ്ങള്‍. 

 

ആക്ഷൻ ഹീറോ ബിജുവിന് ശേഷം മലയാളത്തിൽ പിന്നീട് ഇൗ നടിയെ കണ്ടില്ലെങ്കിലും അന്യഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ഇൗ നടി പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. തമിഴില്‍ വിശാല്‍ നായകനായെത്തുന്ന തുപ്പറിവാളനില്‍ പോക്കറ്റടിക്കാരിയായാണ് അനു എത്തിയത്. അനുവിന്റെ വേഷത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. സ്വപ്നസഞ്ചാരി എന്ന കമൽ ചിത്രത്തിൽ ജയറാമിന്റെ മകളായി അനു അഭിനയിച്ചിരുന്നു.