പത്മാവതി സിനിമയെക്കുറിച്ച് വിവാദംകൊഴുക്കുമ്പോഴും, നായിക ദീപികാപദുകോണിൻറെ പുതിയ ഫോട്ടോഷൂട്ടാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചൂടേറിയചർച്ച. ഫിലിംഫെയർ മാഗസിന് അനുവദിച്ച ദീപികയുടെ ഗ്ലാമറസ് ഫോട്ടോകളാണ് വാർത്തകളിൽനിറയുന്നത്.
പത്മാവതി ഉയര്‍ത്തിയ വിവാദങ്ങളും ചർച്ചകളും ഒരുവശത്ത് ചൂടുപിടിക്കുകയാണ്. തലവെട്ടുമെന്നുവരെ ഭീഷണിയെത്തിയിട്ടും അതിനെയെല്ലാം നിസാരമായി അവഗണിച്ചു നായിക ദീപികാ പദുകോൺ. പത്മാവതി പുറത്തിറങ്ങുംമുൻപേ ബോളിവുഡിലെ തൻറെ സുഹൃത്തുക്കൾക്കായി വമ്പൻ പാർട്ടിയും നടത്തി ദീപിക. ഇപ്പോഴിതാ പത്മാവതി വിവാദത്തെ ഒരുവശത്തേക്ക് മാറ്റിനിർത്തി ചിത്രീകരിച്ച പുതിയ ഫോട്ടോഷൂട്ടിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
ബിക്കിനിയിലും, സ്വിംസ്യൂട്ടിലമുളള ചിത്രങ്ങളാണ് ഫിലിംഫെയർ മാഗസിനുവേണ്ടി ചിത്രീകരിച്ചിട്ടുള്ളത്. ലൊക്കേഷന്‍ ശ്രീലങ്ക. പ്രശസ്ത ഫാഷൻ ഫോട്ടൊഗ്രഫർ എറിക്കോസ് ആൻഡ്രൂവാണ് ചിത്രങ്ങൾ പകർത്തിയത്.