raai-laxmi

ജൂലി 2 എന്ന ഒറ്റ ചിത്രത്തിലൂടെ വൻ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയ താരമാണ് റായ് ലക്ഷ്മി. ചിത്രത്തിലെ അതിരുവിട്ട മേനി പ്രദർശനം ആരാധകരെ ഞെട്ടിക്കുക തന്നെ ചെയ്തു. ചിത്രത്തിൽ തനിക്ക് ആലോചിക്കാവുന്നതിലും അപ്പുറമുളള രംഗത്തിൽ അഭിനയിക്കേണ്ടി വന്നുവെന്ന ലക്ഷ്മിയുടെ തുറന്നു പറച്ചിലും ശ്രദ്ധ നേടി. എന്നാൽ ‍ജൂലിയിൽ അഭിനയിക്കാനുളള തീരുമാനം വളരെ ധീരമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റായ് ലക്ഷ്മി. എന്റെ നാണത്തിന്റെ എല്ലാ പരിധികളും മറികടന്നാണ് ഞാൻ ഈ വേഷം ചെയ്തത്. സ്വന്തം ശരീരത്തിൽ സ്ത്രീ നാണിക്കേണ്ട കാര്യമില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു. ഗ്ലാമറസാകുകയെന്നാൽ ശരീരം പ്രദർശിപ്പിക്കുകയെന്നല്ല അർഥമെന്നും അവർ പറഞ്ഞു. 

ജൂലി 2 നെ കുറിച്ച് ഓർക്കാൻ വീണ്ടും ഇഷ്ടപ്പെടാത്ത അനുഭവം താരം പങ്കുവെച്ചതും വിവാദങ്ങൾക്ക് വഴി വെച്ചു. ചിത്രത്തിൽ തനിക്ക് ആലോചിക്കാവുന്നതിലും അപ്പുറമുളള രംഗത്തിൽ അഭിനയിക്കേണ്ടി വന്നുവെന്നായിരുന്നു റായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ. ആരാധകരെ ആവേശത്തിലാക്കുന്ന ആ രംഗത്തിലെ അഭിനയം അത്ര എളുപ്പമുളളതായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.നായിക കഥാപാത്രത്തിന് ഇഷ്ടമില്ലാത്ത വ്യക്തിയുമായി നിർബന്ധപൂർവ്വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നുവെന്നും താരം തുറന്നു പറഞ്ഞിരുന്നു.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. ദീപക് ശിവദാസനി തന്നെയാണ് സംവിധാനം. വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ.ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരുന്നത്.