Aparna , Vishnu Vinay in the film History of Joy

അച്ഛനോട് ചിലർക്കുള്ള പ്രശ്നം തന്നോടുമുണ്ടോകുമോയെന്ന് ഭയപ്പെട്ടിരുന്നതായി നടൻ വിഷ്ണു വിനയ്. പ്രശസ്ത സംവിധായകൻ വിനയന്റെ മകനാണ് വിഷ്ണു വിനയ്. വിനയ് ആദ്യമായി അഭിനയിച്ച ചിത്രം 'ഹിസ്റ്ററി ഓഫ് ജോയ് ' ഇന്ന് തിയറ്ററുകളിലെത്തും.

 

ഹിസ്റ്ററി ഓഫ് ജോയ്. തന്റെ ആദ്യ ചിത്രത്തിൽ ജോയ് എന്ന ചെറുപ്പക്കാരന് ജീവൻ പകർന്നാണ് വിഷ്ണു വിനയ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

പറഞ്ഞവാക്കുകളിൽനിന്ന് പിന്മാറാതെ അടിയുറച്ചുനിന്ന ഒരച്ഛന്റെ മകൻ. അച്ഛൻ നേരിട്ട എതിർപ്പുകളും ഒപ്പം കൂട്ടിയ വിവാദങ്ങളും അഭിനയരംഗത്തേക്കുള്ള തന്റെ കടന്നു വരവിനെ ഭയപ്പെടുത്തിയിരുന്നുവെന്ന് തുറന്നുസമ്മതിക്കുന്നു വിഷ്ണു . പക്ഷെ അതിനുമപ്പുറം ചിലതുണ്ടെന്ന് ബോധ്യമായി.

 

അഭിനയത്തിനപ്പുറം സിനിമയുടെ സാങ്കേതിക മേഖലകളാണ് വിഷ്ണുവിന്റെ താൽപര്യം. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ജോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഗോവിന്ദ് ആണ് ഹിസ്റ്ററി ഓഫ് ജോയിയുടെ സംവിധായകന്‍. നവാഗതരായ ശിവകാമി, അപര്‍ണാ തോമസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, സായ്കുമാര്‍, പി. ബാലചന്ദ്രന്‍ തുടങ്ങി നിരവധിപേർ ചിത്രത്തിൽ അണിനിരക്കുന്നു