priya-raman

 

മലയാളികളുടെ പ്രിയ നടി പ്രിയാ രാമൻ തന്റെ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ്. വിവാഹമോചനം നേരിട്ട അവസ്ഥയെക്കുറിച്ചാണ് പ്രിയാ രാമൻ പറയുന്നത്.  ജീവിതത്തിൽ ഡൗൺ ആയി ഇരിക്കാൻ താൻ തയ്യാറല്ലായിരുന്നു. കുട്ടികളുടെ പഠനത്തിനും അവരെ നല്ല രീതിയിൽ വളർത്തുന്നതിനും  പണം ആവശ്യമായിരുന്നു. അതിനു വേണ്ടി കഠിന പരിശ്രമം ആവശ്യമായിരുന്നു.  അതിന് വേണ്ടി ഗ്രാനൈറ്റ് ബിസിനസ്സ് തുടങ്ങി. ബിസിനസ് ആകുമ്പോള്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുമെന്നും പ്രിയാ രാമന്‍ പറയുന്നു.

 

പുരുഷന്മാരുടെ ബിസിനസ് ലോകമാണ് ഗ്രൈനൈറ്റ് ബിസിനിസ്.പുരുഷന്മാരുടെ ഇൗ ലോകത്തേക്ക് കടന്നു വന്നപ്പോൾ ധാരാളം വെല്ലുവിളികളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സെലിബ്രിറ്റി ഇമേജ് തന്നെ സഹായിച്ചിട്ടുണ്ടെന്നും പ്രിയ പറയുന്നു. ബിസിനസ് ചെറിയ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും യാത്രകളും മീറ്റിങ്ങുകളും ഉണ്ടാകും. എല്ലാത്തിനേയും തരണം ചെയ്തു മുന്നോട്ട് പോകാനുള്ള ശക്തി തനിക്കുണ്ടെന്നും പ്രിയാ രാമൻ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.