odiyan-movie-stills-3

 

mohanlal12

വരുന്നുണ്ട്, കാര്‍ത്തുമ്പിയുടെ മാണിക്യനെക്കാള്‍ സുന്ദരനായ ഒടിയന്‍ മാണിക്യന്‍. അവതാരപ്പിറവികളുടെ മുഴവന്‍ രൗദ്രഭാവവും ആവാഹിച്ച ആ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് ഒടിയന്‍ എന്നാണ്. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ വിസ്മയിപ്പിക്കുകയാണ് മോഹന്‍ലാലും ചിത്രത്തിന്റെ അണിയറക്കാരും. കാഷായവേഷം ധരിച്ച് ഗംഗയുടെ തീരത്തുള്ള മാണ്യക്യന്റെ ചിത്രങ്ങള്‍ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ മുപ്പതുകാരനായി ലാലെത്തും എന്ന വാര്‍ത്ത കൂടി വന്നതോടെ ആ കാത്തിരിപ്പിന് ഇരട്ടിമധുരം. കഴിഞ്ഞാഴ്ച ആരംഭിച്ച ചിത്രത്തിന്റെ മൂന്നാഘട്ട ചിത്രീകരണത്തില്‍ ഡിസംബര്‍ അഞ്ചിന് മെലിഞ്ഞ് സുന്ദരനായ മോഹന്‍ ലാല്‍ എത്തുെമന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വീറ്റില്‍ കുറിച്ചത്.

odiyan4

 

കെട്ടുകഥകളിലൂടെയും െഎതിഹ്യങ്ങളിലൂടെയും പശ്ചാത്തലത്തിലാണ് ഒടിയനൊരുക്കുന്നത്. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീന്‍ഷേവ് മീശയുമായുള്ള മാണിക്യന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് മുപ്പതുകാരനിലേക്കുള്ള ലാലിന്റെ േവഷപകര്‍ച്ചയ്ക്ക് പിന്നില്‍. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചുകഴിഞ്ഞു. മലയാളത്തിലെ ഏറ്റവും നീളം കൂടിയ ക്ലൈമാക്സ് ഷൂട്ടായിരുന്നു ചിത്രത്തിന്റേത്. 28 രാത്രികളാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്. മാനായും മൈലായും കാട്ടുപോത്തായും മാറുന്ന മാണിക്യനെയാണ് ചിത്രം കാത്തുവയ്ക്കുന്നത്.

 

പരദേശിയിലും ഉടയോനിലും തുടങ്ങി ശരീരരൂപംകൊണ്ടേ് മോഹന്‍ലാല്‍ അവതരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങളില്‍ എറ്റവും ഇളയവനാകും മാണിക്യന്‍. തേന്‍മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയുടെ മാണിക്യനെ പോലെ അല്ല അതിലും സുന്ദരനായി മോഹന്‍ലാലെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആക്ഷന്‍-നൃത്തരംഗങ്ങളില്‍ യഥേഷ്ടം വഴങ്ങുന്ന ആ മെയ്​വഴക്കം കണ്ട് അമ്പരന്ന മലയാളിക്ക് ഒടിയനിലെ മാണിക്യനും വിസ്മയമാകുമെന്നുറപ്പ്. 

മഞ്ജു വാരിയരാണ് ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത്. ദേശീയ പുരസ്കാര ജേതാവായ എസ്.ഹരികൃഷ്ണന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം െചയ്യുന്നത്. സാബു സിറിള്‍ കലാസംവിധാനം ചെയ്യുന്ന ഇൗ ബിഗ്ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഒടിയന്‍ ഒരു കാത്തിരിപ്പാണ്. അതിന് ശേഷമെത്തുന്ന രണ്ടാമൂഴത്തിനായുള്ള പ്രേക്ഷകന്റെ കണ്ണുംനട്ടിരിപ്പ്.