പാട്ട് ഇഷ്ടമാവാത്ത കുഞ്ഞുങ്ങളുണ്ടോ? താരാട്ടിന്റെ ഇൗണത്തില്‍ തുടങ്ങുകയാണ് കാല്‍വെപ്പുകള്‍ക്ക് മുമ്പുള്ള പാട്ട്. മലയാള സിനിമാഗാനങ്ങളിലെ ആ കുഞ്ഞിപ്പാട്ടുകളിലൂടെ ഒരു കുഞ്ഞുയാത്രയാണിത്. ഓമനത്തിങ്കള്‍ കിടാവോ എന്ന ഇൗ ഇൗണത്തില്‍ തുടങ്ങുന്നു ഒരുജീവിതത്തിന്റെ സംഗീതാരങ്ങേറ്റം. കേവലമൊരു കുഞ്ഞുദിനമല്ല ശിശുദിനം. നാളെയുടെ വലിയ പ്രതീക്ഷകള്‍ക്കായി മാറ്റിവയ്ക്കപ്പെട്ട ദിനം. ആനക്കഥകളും ആനക്കാര്യങ്ങവുമല്ല നാലുവരിയില്‍ മൂളുന്ന പാട്ടില്‍ തുടങ്ങുന്നു കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും അവരുടെ സ്വപ്നങ്ങള്‍ക്കുവേണ്ടിയുമുള്ള പാട്ടോര്‍മകള്‍. അതിനെ ത്രീഡി പതിപ്പില്‍ പകര്‍ത്തിയപ്പോള്‍ ആ സ്വപ്നങ്ങളുടെ നിറം മലയാളിക്ക് കുറച്ചുകൂടി അടുത്തായി ആലിപ്പഴമെന്ന പാട്ട്.
കാക്കയുടെ കൂടുതിരക്കിയും മണ്ണപ്പം ചുട്ടുനടന്ന കാലത്തിന് നെയ്യപ്പത്തിന്റെ മണവുമായി എത്തിയ മറ്റൊരു കുട്ടിസംഘം. അയ്യപ്പന്റെ അമ്മ നെയ്യം ചുട്ട പാട്ടുമായി.
അവരുടെ ലോകത്ത് അവര്‍ കാണുന്ന സ്വപ്നങ്ങളെയും ചിന്തകളെയും അതെ കാഴ്ചപാടിലെടുക്കാനുള്ള കഴിവില്ലായ്മയാണ് ഇന്നത്തെ പ്രശ്നം.
കൈയ്യെത്തും ദൂരെയുള്ള ആ കുട്ടിക്കാലത്ത് മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടമായി മാറിയ പ്രിയത്തിലെ പാട്ടും പ്രായഭേദമന്യേ എവരും എറ്റുപാടി. ലളിതമായവരികള്‍ക്ക് ചടുലതയുടെ സംഗീതം കൊണ്ട് നിറച്ചാര്‍ത്തൊരുക്കിയ കാഴ്ചയിലെ ജാനകിപാട്ടും വെള്ളിനക്ഷത്രത്തിലെ കുറുക്കച്ചാരും കുഞ്ഞുനാവുകളില്‍ ഇന്നും കാലംമായ്ക്കാതെ തത്തികളിക്കുന്നു. ഒാര്‍ത്തെടുക്കേണ്ടതില്ല. നമുക്കുള്ളിലും നമുക്ക് ചുറ്റുമുട്ട് ഇത്തരം പാട്ടുകള്‍. സമീപകാലത്തിറങ്ങിയ ചിത്രങ്ങളിലെ കുഞ്ഞുങ്ങളുടെ പാട്ടുകള്‍ക്ക് ലഭിച്ച വലിയ ജനകീയത അതിന് അടിവരയിടുന്നു.
സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതെന്തോ അത് സംഗീതമാണ്. ആ നിഷ്കളങ്കത ആദ്യംമവസാനം നന്ദി പറയുക.ഉറക്കുപാട്ടിന്റ ഇൗണം പകര്‍ന്ന ആ വിശ്വസംഗീതത്തിനല്ലാതെ മറ്റാര്‍ക്കാണ്.