Chennai: Actor Prabhas with actress Anushka Shetty at the launch of "Bahubali 2: The Conclusion" audio in Chennai on Sunday. PTI Photo (PTI4_10_2017_000178B)
തെന്നിന്ത്യൻ താരജോഡികളായ പ്രഭാസും അനുഷ്കയും എന്തു ചെയ്താലും വാർത്തയാകുന്ന സാഹചര്യമാണല്ലോ ഇന്ന്. ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു അനുഷ്കയുടെ പിറന്നാൾ. പ്രഭാസ് എന്തു സമ്മാനമാകും നൽകുക എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. എന്തായാലും ആരേയും നടൻ നിരാശപ്പെടുത്തിയില്ല. ഏകദേശം 50 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്്ള്യു കാറാണ് താരം അനുഷ്കയ്ക്കു നൽകിയതെന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ 23 ന് പ്രഭാസിന്റെ ജൻമദിനത്തിനു ആഡംബര വാച്ച് നൽകിയായിരുന്നു അനുഷ്ക ഞെട്ടിച്ചത്. വാച്ചുകളോടു പ്രഭാസിനു ഏറെ ഇഷ്ടമാണ്.
ഇതിനിടെ കരൺജോഹർ സിനിമയിൽ നിന്ന് പ്രഭാസിനെ ഒഴിവാക്കിയതിന് പിന്നാലെ അനുഷ്കയും കരൺജോഹർ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയോട് നോ പറഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. 20 കോടി പ്രതിഫലം ചോദിച്ചതിന് കരൺ തന്റെ സിനിമയിൽ നിന്ന്് പ്രഭാസിനെ ഒഴിവാക്കിയിരുന്നു. ഇത്രയും പ്രതിഫലം നൽകാൻ തന്റെ പക്കലില്ലെന്നും തെലുങ്കു സിനിമയിൽ പ്രഭാസിന് ഇത്രയും ലഭിക്കുമായിരിക്കുമെന്നും കരൺ പരിഹസിച്ചിരുന്നു.
കഥാപാത്രം ഇഷ്ടപ്പെടാത്തതിനാലാണ് സിനിമയിൽ നിന്നും അനുഷ്ക പിന്മാറിയതെന്ന് റിപ്പോർട്ടുകളുണ്ട്. പ്രഭാസിനെ ഒഴിവാക്കിയതിനാലാണ് അനുഷ്കയും പിന്മാറുന്നതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, സിനിമ ഒഴിവാക്കുന്നതിനു മുമ്പ് അനുഷ്ക പ്രഭാസിനോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും സൂചനയുണ്ട്. എന്തായാലും ഇതോടെ രണ്ടു ബാഹുബലി താരങ്ങളും കരൺജോഹർ സിനിമയോട് നോ പറഞ്ഞു.